by : Sheji. B. Kanjirapally
Mind Guru കാലഘട്ടത്തിന്റെ ആവശ്യമാണ്
കഴിഞ്ഞ കുറെ വർഷമായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എനിക്ക് ഒരുപാട് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും വിഷയങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ എന്നും കാണുന്നവരോട് ഒന്നും തുറന്നു പറയാൻ ഇന്നത്തെ തലമുറ പലപ്പോഴും തയ്യാറാവില്ല. മുതിർന്നവർ ആരുടെ മുന്നിലും മനസ്സ് തുറക്കില്ല. എന്റെ മുന്നിലെ വിദ്യാർത്ഥികൾക്ക് ഇനി ഒരാവശ്യം വന്നാൽ ഞാൻ MindGuru വിനെ കൂടെ കൂട്ടാൻ തീരുമാനിച്ചു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആധുനികയുഗത്തിൽ എല്ലാവരും ഓട്ടത്തിലാണ് ആ ഓട്ടത്തിൽ കൂടെയുള്ളവരെ ആരും താങ്ങുന്നില്ല. പലരും പാതിവഴിയിൽ ജീവിതം അവസാനിപ്പിക്കുന്നത് ഒരു കൈ സഹായം മാനസികമായി നൽകാത്തതുകൊണ്ടാണ്. എന്തായാലും MindGuru ഒരു ശാശ്വത പരിഹാരമാണ്. മാധ്യമം കുടുംബം നവംബർ ലക്കത്തിലാണ് mindguru എന്താണെന്നും എങ്ങിനെ പ്രവർത്തിക്കുന്നു എന്നും മനസ്സിലാക്കിയത്. അന്നു തന്നെ ഞാൻ രജിസ്റ്റർ ചെയ്തു. എന്റെ മുന്നിൽ വരുന്ന കുട്ടികൾക്ക് എനിക്ക് നൽകാവുന്ന ഉചിതമായ സഹായം. അതാണ് MindGuru
Sheji. B. Kanjirapally
Administration Director
HCET